കുന്ദമംഗലം: കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സി.ഡബ്ല്യു.എസ്.എ) ജില്ലാ സമ്മേളനം പയ്യോളി ഇരിങ്ങത്ത് ഗ്രീൻ ഹോക്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ.അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വി.പി. ശശിധരൻ റിപ്പോർട്ടും, ജില്ലാ ട്രഷറർ എൻ.കെ.റഷീദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ പി ശശി , സംസ്ഥാന ജോ.സെക്രട്ടറി മുഹമ്മദീശക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.ചന്ദ്രൻ, അരവിന്ദാക്ഷൻ, വി.ചന്ദ്രൻ, എ.കെ.സിറാജ് , പി.കെ.ചന്ദ്രൻ , വി. സന്തോഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കെ.വിജയൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗണേശൻ കുന്ദമംഗലം എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം കൺവീനർ കെ.അച്യുതൻ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി പി.കെ.സജീവൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |