കോഴിക്കോട്: യുനാനി ദിനാഘോഷം 'ദി റിയാക് 2025' ചാലിയം ഗ്രിഫി ഓഡിറ്റോറിയത്തിൽ 16ന് രാവിലെ 10ന് നടക്കും. പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ലോക പ്രശസ്ത വൈദ്യശാസ്ത്രജ്ഞൻ അവിസെന്ന (ഹകീം ഇബ്നു സീന) യുടെ 'കാനൻ ഒഫ് മെഡിസിൻ' എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ 1000 വാർഷിക സെമിനാർ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. യുനാനി ഹോസ്പിറ്റൽ ഡയറക്ടറും കെ.യു.എം.എ രക്ഷാധികാരിയുമായ ഡോ.കെ.ടി. അജ്ഷമൽ, ഡോ. അലക്സ് കുര്യൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. വാർത്ത സമ്മേളനത്തിൽ യുനാനി കേരള മെഡിക്കൽ അസോ.പ്രസിഡന്റ് ഡോ.യു. മുജീബ്, ജനറൽ സെക്രട്ടറി ഡോ. എ.കെ. സയ്യിദ് മുഹസിൻ, ഡോ.സി.എച്ച്. ശനീബ്, ഡോ. സയ്യിദ് യാസീൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |