നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ( കെ.എസ്.എസ്.പി.യു)തൂണേരി പഞ്ചായത്ത് വാർഷിക സമ്മേളനം തൂണേരി പെൻഷൻ ഭവനിൽ നടന്നു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാ സത്യൻ ഉദ്ഘാടനം ചെയ്തു. എം. ബാലരാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കലോത്സവ സ്വാഗതഗാന രചയിതാവ് ശ്രീനിവാസൻ തൂണേരിയെ കെ.എസ്.എസ്.പി.യു തൂണേരി ബ്ലോക്ക് രക്ഷാധികാരി എം.പി സഹദേവൻ ആദരിച്ചു. തൂണേരി യൂണിറ്റിൽ ഉൾപ്പെട്ട ബ്ലോക്ക് കലോത്സവ ജേതാക്കളെ ബ്ലോക്ക് സെക്രട്ടറി കെ. ഹേമചന്ദ്രൻ അനുമോദിച്ചു. ബ്ലോക്ക് ട്രഷറർ ടി .രാജൻ സംഘടനാ റിപ്പോർട്ടും സെക്രട്ടറി സുരേന്ദ്രൻ തൂണേരി വാർഷിക റിപ്പോർട്ടും ട്രഷറർ കെ. രവീന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: ബാലരാജൻ മാണിക്കോത്ത് (പ്രസിഡന്റ്), ടി.പി. അബ്ദുള്ള, സുരേന്ദ്രൻ തൂണേരി ( സെക്രട്ടറിമാർ), കെ.രവീന്ദ്രൻ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |