നാദാപുരം: മയ്യഴി പുഴയുടെ ഭാഗമായ വാണിമേൽ പുഴയിൽ തെരുവമ്പറമ്പ് ഭാഗം കൈയേറി മണ്ണിട്ട് നികത്തിയെന്ന പരാതിയിൽ താലൂക്ക് സർവേയറുടെ പ്രാഥമിക പരിശോധന ആരംഭിച്ചു. വടകര താലൂക്ക് സർവേയർ സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. പുഴ മണ്ണിട്ട് നികത്തിയതിനെ തുടർന്ന് ജനരോഷം ഉയർന്ന പശ്ചാത്തലത്തിൽ സ്ഥലം സന്ദർശിച്ച ഇ. കെ.വിജയൻ എം.എൽ.എ റവന്യു വകുപ്പിനോട് നിർദ്ദേശിച്ചിരുന്നു. സി.പി.ഐ, ഐ.എൻ എൽ. നേതാക്കളും പുഴ നികത്തിയ സംഭവത്തിൽ റവന്യു വകുപ്പിന് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് റവന്യു വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറുടെ നിർദ്ദേശപ്രകാരമാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തി ആരംഭിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സർവേ വിഭാഗം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |