കോഴിക്കോട്: ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് ലിറ്ററേച്ചർ ഫെസ്റ്റിവൽ എ.സി.എൽ.എഫ് 2025 ന്ഇന്ന് തുടക്കമാകും. 'അതിജീവനത്തിന്റെ നിഴലുകൾ: വാക്കുകൾ മുറിവുകളെ അഭിമുഖീകരിക്കുമ്പോൾ' വിഷയത്തെ അടിസ്ഥാനമാക്കിയാണ് സാഹിത്യോത്സവം. വിവിധ വിഷയങ്ങളിലായി നൂറിലധികം സെഷനുകൾക്കു പുറമേ എല്ലാ ദിവസവും കലാ-സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും. മൂന്ന് ദിവസവും എം.ടി ഫോട്ടോ എക്സിബിഷൻ ചലച്ചിത്ര പ്രദർശനം, പുസ്തകച്ചന്ത, എന്നിവയും സാഹിത്യോത്സവത്തിന്റെ ഭാഗമായി നടക്കും. ഇന്ന് രാവിലെ ഒമ്പതിന് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. 16ന് വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ആർട്സ് കോളജ് പ്രിൻസിപ്പൽ ഡോ.വി .പ്രിയ, ക്യാമ്പ് ഡയറക്ടർ കെ.പി രാമനുണ്ണി, കൺവീനർ ഡോ.മോൻസി മാത്യു, കെ.പി രവി, വിശ്വാസ് വിശ്വം, ഹബീബ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |