SignIn
Kerala Kaumudi Online
Saturday, 24 October 2026 5.49 PM IST

മർകസ് വാർഷിക പൊതുസമ്മേളനം

mar
മർകസ്

കോഴിക്കോട്: മർകസ് 47-ാം വാർഷികവും സനദ് ദാന പൊതുസമ്മേളനവും 16 ന് കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടക്കും. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിന്റെ 50-ാം വാർഷിക പദ്ധതികളുടെ പ്രഖ്യാപനവും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഖത്മുൽ ബുഖാരി ദർസും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. 16 ന് വൈകിട്ട് അഞ്ചിന് മർകസ് പ്രസിഡന്റ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ സനദ് ദാന പൊതുസമ്മേളനം ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.17 ന് പരിപാടികൾ സമാപിക്കും. വാർത്താസമ്മേളനത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, പി മുഹമ്മദ് യൂസുഫ് ഹാജി, അബ്ദുൽ മജീദ് കക്കാട്, ശമീം കെ.കെ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL