SignIn
Kerala Kaumudi Online
Saturday, 24 October 2026 6.49 PM IST

എക്‌സൈസ്‌ ഓഫീസ് നിർമ്മാണ ഉദ്ഘാടനം

ex
എക്‌സൈസ്‌

കുന്ദമംഗലം: ആധുനിക സൗകര്യങ്ങളോടെ കുന്ദമംഗലം എക്‌സൈസ് റെയിഞ്ച് ഓഫീസിന് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നു. കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുക്കം റോഡിൽ ചെത്തുകടവ് പാലത്തിനടുത്ത് നിലവിലുള്ള റവന്യൂ ഭൂമിയിൽ ലഭ്യമാക്കിയ 10 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 433 ചതുരശ്രമീറ്റർ വിസ്തൃതിയിൽ രണ്ട് നിലകൾ അടങ്ങിയ കെട്ടിടത്തിൽ താഴത്തെ നിലയിൽ വിശാലമായ പാർക്കിംഗ് സൗകര്യവും ഡൈനിംഗ് ഹാൾ സൗകര്യവും ഒന്നാം നിലയിൽ ഓഫീസ് സൗകര്യവും ഉൾപ്പെടുത്തിയാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. കെട്ടിട നിർമ്മാണത്തിനായി ബജറ്റ് തുകയിൽ നിന്നും 1.5 കോടി രൂപയാണ് വകയിരുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL