കോഴിക്കോട് : സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി സംസ്ഥാന ചെയർമാനായി പി.പി രാമനാഥനെയും (കോഴിക്കോട്) ജന.സെക്രട്ടറിയായി ഒ.വി ശ്രീദത്തിനെയും (തിരുവനന്തപുരം) തിരുവനന്തപുരത്ത് നടന്ന പത്താമത് പാർട്ടി പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു. എം. സുഗതൻ- തിരുവനന്തപുരം (വർക്കിംഗ് ചെയർമാൻ), വി.എ പീതാംബരൻ-വയനാട് ( സെക്രട്ടറി), പി.ഷൈലജ-തിരുവനന്തപുരം (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഒരുവർഷം നീണ്ടുനിൽക്കുന്ന പാർട്ടിയുടെ 50ാം വാർഷികാഘോഷം മാർച്ച് 13ന് ആരംഭിക്കുമെന്ന് ജന.സെക്രട്ടറി ഒ.വി ശ്രീദത്ത് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |