SignIn
Kerala Kaumudi Online
Saturday, 24 October 2026 5.48 PM IST

ഉത്സവ പറമ്പിൽ കൂട്ട നിലവിളി ആനക്കലിയിൽ നടുങ്ങി കൊയിലാണ്ടി

elephant
കൊ​യി​ലാ​ണ്ടി​യി​ൽ​ ​ഉ​ത്സ​വ​ത്തി​നി​ടെ​ ​ആ​നയിടഞ്ഞതിനെ തുടർന്നുണ്ടായ​ ​തിക്കിലും തിരക്കിലും ​പ​രി​ക്കേ​റ്റ​വ​രെ​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​പ്പോൾ

കൊയിലാണ്ടി: ആഘോഷപൂർവം ഉത്സവം കൂടാനെത്തിയ ജനക്കൂട്ടത്തിലേക്ക് ആനകൾ പാഞ്ഞെത്തിയതിന്റെ നടുക്കം മാറാതെ കൊയിലാണ്ടി. മൂന്നുപേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിൽ നാടാകെ കണ്ണീരിലാണ്ടു. കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ വൈകിട്ടാണ് ആനകൾ ഇടഞ്ഞത്. ക്ഷേത്രത്തിലെ ഓഫീസ് കെട്ടിടം തകർന്നും ജനക്കൂട്ടം ഭയന്നോടിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതൽ പേർക്കും പരിക്കേറ്റത്. ഒരാഴ്ചയായി നടന്നുവരുന്ന ഉത്സവത്തിന്റെ സമാപന ദിവസമായിരുന്നു ഇന്നലെ. ഏതാണ്ട് 500 ഓളം പേരാണ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. അഞ്ചരയോടെ തുടങ്ങിയ മടക്കെഴുന്നള്ളത്തിനിടെയാണ് ആനകൾ വിരണ്ടോടിയത്. ഗുരുവായൂർ ദേവസ്വത്തിൽ നിന്നെത്തിച്ച പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. മടക്കെഴുന്നള്ളത്ത് നടക്കുന്നതിനിടെ മുന്നിലും പിന്നിലുമായി നടന്ന രണ്ട് ആനകളിൽ പിന്നിൽ നടന്ന ആന മുന്നിൽ നടന്ന ആനയെ കൊമ്പുകൊണ്ട് ആക്രമിക്കുകയായിരുന്നു. വിരണ്ടോടിയ ആനകൾ ആദ്യം ഓടിയെത്തിയത് ക്ഷേത്രത്തിലെ ഓഫീസ് കെട്ടിടത്തിന് സമീപത്തേക്കാണ്. ആനയുടെ പരാക്രമത്തിൽ ഓട് മേഞ്ഞ ഓഫീസ് കെട്ടിടം പൂർണമായും തകർന്നു. മരിച്ച മൂന്നു പേരും കെട്ടിടത്തിനകത്ത് നിന്നവരായിരുന്നു. സ്ത്രീകളാണ് കെട്ടിടത്തിനകത്ത് കൂടുതലും ഉണ്ടായിരുന്നത്. ആന ഇടഞ്ഞതോടെ ആളുകൾ ചിതറിയോടി. സാധാരണ രാത്രിയിൽ വെടിക്കെട്ട് നടക്കുന്ന ക്ഷേത്രത്തിൽ വൈകീട്ടു നടന്ന എഴുന്നള്ളത്തിനിടെ ഉഗ്രശബ്ദത്തിൽ പടക്കം പൊട്ടിച്ചതാണ് ആനകൾ വിരണ്ടോടാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്ററോളം ദൂരത്തിൽ വെച്ചാണ് ആനയെ തളക്കാനായത്. കഴിഞ്ഞ ദിവസം ഉത്സവത്തിനെത്തിച്ച ആനകളിലൊന്നിൽ മദപ്പാട് കാണിച്ചിരുന്നു. രണ്ട് വർഷം മുമ്പ് ഇതേ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞിരുന്നു. അഞ്ച് കിലോമീറ്റർ ദൂരത്തിൽ നിന്നാണ് ആനയെ പിടികൂടാനായത്.

പരിക്കേറ്റവർ

ബീന (51), കല്യാണി (68), കല്യാണിക്കുട്ടി അമ്മ (68), വത്സല (63), ശാന്ത (52), ഷീബ (52), ചന്ദ്രിക (62), അനുഷ (32), അഖിൽ (22, പ്രദീപൻ (42), വത്സരാജ് (60), പത്മാവതി (68), വാസുദേവൻ (23), മുരളി (50), ശ്രീധരൻ (69), ആദിത്യൻ (22), രവീന്ദ്രൻ (65), വത്സല (62), പ്രദീപ് (46), സരിത (42), മല്ലിക (62), ശാന്ത (52), നാരായണവർമ (56), പ്രണവ് (25), കല്യാണി (77), പത്മനാഭൻ (76), വബിത, (45), മഹേഷ് (45), രാഹുൽ (23), അഭിനന്ദ (25), ഗിരിജ (65)

അടിയന്തര റിപ്പോർട്ട് തേടി

കൊയിലാണ്ടി: ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറോടും

ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോടും (സോഷ്യൽ ഫോറസ്ട്രി) മന്ത്രി എ.കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു.

എ​ല്ലാം​ ​ഒ​രു​ ​സെ​ക്ക​ന്റി​ന​കം

കൊ​യി​ലാ​ണ്ടി​:​ ​എ​ഴു​ന്ന​ള്ള​ത്തി​ന് ​ത​യ്യാ​റാ​ക്കി​ ​ശ്രീ​കോ​വി​ലി​നു​ ​മു​ന്നി​ൽ​ ​പീ​താം​ബ​ര​ൻ​ ​എ​ന്ന​ ​ആ​ന​യെ​ ​നി​ർ​ത്തി​യ​താ​യി​രു​ന്നു.​ ​തൊ​ട്ടു​ ​പി​ന്നി​ൽ​ ​മ​റ്റൊ​രാ​ന​യും.​ ​
വ​ര​വു​ക​ൾ​ ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​എ​ത്തു​ന്ന​തേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​അ​തി​നി​ടെ​ ​പൊ​ട്ടി​ച്ച​ ​പ​ട​ക്ക​ത്തി​ന്റെ​ ​ശ​ബ്ദം​ ​കേ​ട്ട​തോ​ടെ​ ​വി​ര​ണ്ട​ ​പി​ന്നി​ലെ​ ​ആ​ന​ ​പീ​താം​ബ​ര​നെ​ ​കു​ത്തു​ക​യാ​യി​രു​ന്നു.​ ​കു​ത്തു​കൊ​ണ്ട​തോ​ടെ​ ​പീ​താം​ബ​ര​ൻ​ ​പ​ര​ക്കം​ ​പാ​ഞ്ഞു.​ ​ആ​ന​ ​പു​റ​ത്ത് ​നി​ന്ന് ​എ​ങ്ങ​നെ​യാ​ണ് ​വീ​ണ​തെ​ന്ന് ​മേ​ലൂ​ർ​ ​നാ​രാ​യ​ണ​ൻ​ ​ന​മ്പൂ​തി​രി​യ്ക്ക് ​ഇ​പ്പോ​ഴും​ ​ഓ​ർ​മ്മ​യി​ല്ല.​ ​താ​ലൂ​ക് ​ആ​ശു​പ​ത്രി​യി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യു​ന്ന​ ​നാ​രാ​യ​ണ​ൻ​ ​ന​മ്പൂ​തി​രി​ ​ആ​ന​ ​കു​ത്തി​ ​ത​ക​ർ​ത്ത​ ​മേ​ൽ​പ്പു​ര​യും​ ​ചു​മ​രും​ ​വീ​ഴു​ന്ന​തും​ ​ആ​ളു​ക​ൾ​ ​പ്രാ​ണ​ ​ഭ​യം​ ​കൊ​ണ്ട് ​ഓ​ടു​ന്ന​തും​ ​ഒ​രു​ ​നി​മി​ഷ​നേ​രം​ ​മാ​ത്ര​മേ​ ​ക​ണ്ട​തു​ള്ളൂ.​ ​അ​പ്പോ​ഴേ​ക്കും​ ​നാ​ട്ടു​കാ​ർ​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചി​രു​ന്നു.

പ്ര​ത്യേ​ക​ ​ക്ര​മീ​ക​ര​ണം​ ​ഒ​രു​ക്കി​ ​:​
​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കോ​ഴി​ക്കോ​ട് ​കൊ​യി​ലാ​ണ്ടി​യി​ൽ​ ​ആ​ന​യി​ട​ഞ്ഞ് ​ഉ​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​വ​ർ​ക്ക് ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ക്കും​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ക്കും​ ​നി​ർ​ദേ​ശം​ ​ന​ൽ​കി​യ​താ​യി​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.​ ​കൊ​യി​ലാ​ണ്ടി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​ത്യേ​ക​ ​ക്ര​മീ​ക​ര​ണം​ ​ഒ​രു​ക്കി.​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജും​ ​സ​ജ്ജ​മാ​ക്കി.​ ​വി​ദ​ഗ്ദ്ധ​ ​ഡോ​ക്ട​ർ​മാ​രും​ ​ന​ഴ്സു​മാ​രും​ ​മ​റ്റ് ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​സേ​വ​നം​ ​ഉ​റ​പ്പാ​ക്കാ​നും​ ​നി​ർ​ദേ​ശം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL