SignIn
Kerala Kaumudi Online
Thursday, 22 October 2026 11.44 PM IST

ജൂബിലി കുളം നാടിന് സമർപ്പിച്ചു

1
നവീകരിച്ച ജൂബിലി കുളം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

വടകര : വടകര നഗരസഭ 63 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ജൂബിലി കുളം മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു. പൊതുജനങ്ങൾക്ക് സമയം ചെലവഴിക്കാനും വിശ്രമത്തിനും വ്യായാമത്തിനും കുളം പരിസരം ഉപയോഗപ്പെടുത്താൻ കഴിയും വിധമാണ് കുളം നവീകരിച്ചത്. യു.എൽ.സി.സി.എസാണ് നിർമാണം പൂർത്തിയാക്കിയത്. കെ .കെ രമ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എസ് .ജിതിൻ രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ പി.കെ സതീശൻ, സതീശൻ കുരിയാടി എന്നിവർ പ്രസംഗിച്ചു. ചെയർപേഴ്സൺ കെ .പി ബിന്ദു സ്വാഗതവും സെക്രട്ടറി എൻ .കെ ഹരീഷ് നന്ദിയും പറഞ്ഞു. മെലോ മാനിയ അവതരിപ്പിച്ച ലൈവ് സ്റ്റേജ് പ്രോഗ്രാമും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL