SignIn
Kerala Kaumudi Online
Saturday, 24 October 2026 5.56 AM IST

സ്നേഹ സംഗമവും ഇശൽ വിരുന്നും

image-
സ്നേഹ സംഗമം ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഷീല ഉദ്ഘാടനം ചെയ്യുന്നു

കാപ്പാട്: കൈനീട്ടം സ്നേഹ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹസംഗമവും ഇശൽവിരുന്നും നടത്തി. കനിവ് സ്നേഹതീരം അഗതി മന്ദിരത്തിൽ നടന്ന പരിപാടിയിൽ കൂട്ടായ്മയിലെ അംഗങ്ങളും കുടുംബങ്ങളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. കെെനീട്ടം സ്നേഹകൂട്ടായ്മയുടെ ചേർത്ത് നിർത്താൻ സാന്ത്വനം പകരാൻ എന്ന പദ്ധതിയുടെ ഭാഗമായാണ് വയോജന, ഭിന്നശേഷി സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഷീല ഉദ്ഘാടനം ചെയ്തു. ചെയർമാൻ വള്ളിൽ ഹനീഫ അദ്ധ്യക്ഷത വഹിച്ചു. എം.പി മൊയ്തീൻ കോയ മുഖ്യാതിഥിയായിരുന്നു. ബഷീർ പാടത്തോടി, പി.വി ഷാഫി, സി.ടി ഗഫൂർ, റഹീം, അഷിത, ഷെറീന എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL