കൊയിലാണ്ടി: കർണ്ണാടകസംഗീതമേഖലയിൽ കെ.ആർ.കേദാരനാഥന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് സംഗീതജഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. കെ.ആർ. കേദാരനാഥൻ അനുസ്മരണപരിപാടി 'കേദാരം ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.സത്യൻ. പി രത്നവല്ലി, കെ.ടി ശ്രീനിവാസൻ, ദിലീപ്കുമാർ പാതിരിയാട് പ്രസംഗിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി,കുന്നകുടി ബാലമുരളീകൃഷ്ണ കാവുംവട്ടം വാസുദേവൻ അടൂർ സുദർശനൻ , പ്രേംരാജ് പാലക്കാട്,സുനിൽ തിരുവങ്ങൂർ, കലാമണ്ഡലം ജഗദീഷ് എന്നിവരെ ആദരിച്ചു. കെ. ആർ കേദാരൻ കൃതികളുടെ ആലാപനം ശിഷ്യർ നടത്തി. കുന്നകുടി ബാലമുരളീകൃഷ്ണയുടെ സംഗീതക്കച്ചേരിയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |