മുക്കം: നാളെ ഡൽഹിയിൽ നടത്തുന്ന പാർലമെൻറ് മാർച്ചിൻ്റെ ഭാഗമായി,വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് നഗരസഭ ചെയർമാന് നിവേദനം നൽകി. വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക, ഹരിതകർമ്മസേനയുടെ സേവനം ആവശ്യമില്ലാത്ത സ്ഥാപങ്ങളിൽ നിന്ന് യൂസർഫീ ഈടാക്കുന്നത് നിർത്തുക, അനധികൃത തെരുവോരക്കച്ചവടങ്ങൾ നിരോധിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ. പി. അലി അക്ബർ, റഫീഖ് മാളിക, കപ്പിയേടത്ത് ചന്ദ്രൻ , വി.പി. അനിസുദ്ദീൻ, പി.പി അബ്ദുൽ മജീദ് , എം.ടി അസ്‌ലം ,എൻ എം മുഹമ്മദ് ഹാഷിർ , എം .കെ ഫൈസൽ, പി.എ ഫൈസൽ, എൻ. കെ മുഹമ്മദലി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |