SignIn
Kerala Kaumudi Online
Saturday, 24 October 2026 5.56 AM IST

ഹോ എന്തൊരു ചൂട്; ഉള്ളം തണുപ്പിക്കാൻ ഇളനീർ റെഡി

ff

കോഴിക്കോട്: വേനൽച്ചൂട് വിയർത്തൊലിക്കുമ്പോൾ ഉള്ളം തണുപ്പിക്കാൻ ഇളനീർ,കരിമ്പ് ജ്യൂസ് വിപണി സജീവം. പാതയോരങ്ങളിലും മറ്റും കടകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു. വലിയ വണ്ടികളിലും പെട്ടി കടകളിലുമാണ് വിൽപ്പന. നഗരത്തിലെ ഫ്രൂട്സ് കടകളിലെയും പ്രധാന ഐറ്റമാണ് ഇളനീരുകൾ. മുൻപ് ചൂടിൽ നിന്ന് രക്ഷനേടാൻ ആളുകളെ ഏറെ സ്വാധീനിച്ചിരുന്ന കുലുക്കി സർബത്തിനും ഫുൾജാർ സോഡയ്ക്കും ഇപ്പോൾ പഴയ ഡിമാൻഡില്ല.

ഇളനീരും ചെന്തെങ്ങ് ഇളനീരുമാണ് വിപണിയിലുള്ളത്. 40 രൂപ മുതലാണ് ഇവയുടെ വില. ജ്യൂസിന് 25 ഉം ഇളനീർ വെള്ളം ലിറ്ററിന് 15 രൂപയുമാണ്. നാടൻ ഇളനീരുകൾക്ക് ആവശ്യക്കാരുണ്ടെങ്കിലും ഇതിന്‌ വെള്ളം കുറവാണ് എന്ന പ്രശ്നമുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇളനീരിന് വില അൽപ്പം കൂടിയിട്ടുണ്ട്. തേങ്ങുടെ വില ഉയർന്നതാണ് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. വടകര, കുറ്റ്യാടി തുടങ്ങിയ ഇടങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമാണ് നഗരത്തിലേക്ക് ഇളനീരെത്തുന്നത്.

മൈസൂർ, തമിഴ്നാട്ടിലെ കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കരിമ്പെത്തുന്നത്. കരിമ്പ് ജ്യൂസ് ഒരു ഗ്ലാസ് 25-30 രൂപയ്‌ക്കാണ് വിൽപ്പന. ചൂട് കൂടുന്നതോടെ വരും ദിവസങ്ങളിൽ വിൽപ്പന ഇരട്ടിയിലധികമാകും. സർബത്ത്, നാരങ്ങ സോഡ, മറ്റ് പഴങ്ങളുടെ ജ്യൂസുകൾ, തണ്ണിമത്തൻ തുടങ്ങിയ പാനീയങ്ങളുടെയും കച്ചവടം സജീവമായിട്ടുണ്ട്.

ഇളനീർ 40

ജ്യൂസിന് 25

ഇളനീർ വെള്ളം ലിറ്ററിന് 15

കരിമ്പ് ജ്യൂസ് ഒരു ഗ്ലാസ് 25-30

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL