SignIn
Kerala Kaumudi Online
Saturday, 24 October 2026 5.56 AM IST

വന്യജീവികളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാൻ വനംവകുപ്പ് വെള്ളവും ഭക്ഷണവും കാട്ടിലുറപ്പാക്കും

കോഴിക്കോട്: ജനവാസ കേന്ദ്രങ്ങളിലെ വന്യജീവി ആക്രമണത്തിന് പരിഹാരമായി വനംവകുപ്പ് നടപ്പാക്കുന്ന 'മിഷൻ ഫുഡ്, ഫോഡർ ആൻഡ് വാട്ടർ' പദ്ധതിയ്ക്ക് തുടക്കം. വന്യമൃഗങ്ങൾക്ക് കാട്ടിനുള്ളിൽ വെള്ളവും ഭക്ഷണവും ലഭ്യമാക്കുന്നതാണ് പദ്ധതി. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനും പുതിയവ കണ്ടെത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. മേയ് അവസാനം വരെ മൂന്നു ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും. ഇതിലൂടെ ഒരു പരിധി വരെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് കരുതൽ. വയൽ, ചെക്ക്ഡാം, കുളങ്ങൾ, പുൽമേടുകൾ എന്നിവ സംരക്ഷിക്കും. വേനൽക്കാലത്ത് പുൽമേടുകൾ ഉണങ്ങുന്നതും ജലസ്രോതസുകൾ വറ്റുന്നതുമാണ് പ്രധാന പ്രശ്‌നം. ഇതോടെ മൃഗങ്ങൾ നാട്ടിലിറങ്ങുന്നു. ജനുവരി,​ മേയ് മാസങ്ങളിലാണ് വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വന്യമൃഗശല്യം കൂടാറുള്ളതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ഘട്ടം ഒന്ന്

  • വനത്തിലെ ജലസ്രോതസുകൾ മാപ്പ് ചെയ്യും
  • വറ്റുന്നവയും വറ്റാത്തവയും കണ്ടെത്തും
  • വറ്റുന്നവയെ ക്രോഡീകരിച്ച് പരിഹാരം തേടും
  • വയൽ, കൂപ്പ് റോഡ്, ട്രക്ക് പാത്ത് എന്നിവയുടെ സർവേ

ഘട്ടം രണ്ട്

  • വറ്റുന്ന അരുവികളിൽ ബ്രഷ് വുഡ് ചെക്ക്ഡാം നിർമ്മാണം
  • കുളങ്ങളിലെയും മറ്റും ചെളി നീക്കി സംഭരണശേഷി കൂട്ടും
  • ജലമില്ലാത്ത സ്ഥലത്ത് കുളം കുഴിക്കുക, ടാങ്ക് നിർമ്മിക്കുക
  • ആവശ്യമായ തുകയും മനുഷ്യവിഭവശേഷിയും ഒരുക്കുക

ഘട്ടം മൂന്ന്

  • മഴക്കാലത്ത് വെള്ളമൊഴുക്ക് തടസപ്പെടാതെ നോക്കുക
  • മുട്ടയിടാനായി ജലജീവികളുടെ സഞ്ചാരം സുഗമമാക്കുക
  • അധിനിവേശ സസ്യങ്ങൾ പിഴുതുകളയുക
  • ഫയർ സീസണ് ശേഷം ചെയ്യേണ്ട പദ്ധതി ആവിഷ്കരിക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL