SignIn
Kerala Kaumudi Online
Friday, 23 October 2026 12.23 AM IST

ക്ഷയരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

2
ടിബി 100 ദിന ക്യാമ്പയിൻ്റെ ഭാഗമായി തൂണേരിയിൽ നടന്ന പരിശോധനാ ക്യാമ്പ്

നാദാപുരം: ടി.ബി 100 ദിന കാമ്പെയിന്റെ ഭാഗമായി തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ക്ഷയരോഗ പരിശോധന ക്യാമ്പ് നടത്തി. 107പേരിൽ നടത്തിയ പരിശോധനയിൽ രോഗ ലക്ഷണമുള്ള ആറുപേരുടെ കഫം തുടർ പരിശോധനയ്ക്ക് അയച്ചു. മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൾ സലാം.ടി, ഡോ. റഹീന ഷെറിൻ, ഡോ.രചിത്ര, പി.എച്ച്. എൻ അനിത.ബി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് കുമാർ.കെ.പി, ഷിബിന ഭായ്, ജെ.പി.എച്ച്.എൻ ജിസ്ന, എം.എൽ.എസ്.പി. ഹരിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ടി.ബി രോഗ വ്യാപനം തടയുകയും ടിബി മുക്ത കേരളമായി പ്രഖ്യാപിക്കുകയുമാണ് പരിശോധനയുടെ ലക്ഷ്യം. മാർച്ച് 24 വരെയാണ് കാമ്പെയിൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL