കുന്ദമംഗലം: ഉപജില്ല അറബിക് അദ്ധ്യാപക അക്കാഡമിക് മീറ്റ് കുന്ദമംഗലം ലേഡർ കോച്ചിംഗ് ഹാളിൽ കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ് ഉദ്ഘാടനം ചെയ്തു. മുസ്ലിം വനിതാ വിദ്യാഭ്യാസ ഇൻസ്പെക്ടർ എൻ. സുലൈഖ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് യാസീൻ നിസാമി അദ്ധ്യക്ഷത വഹിച്ചു. അനീസ് കൊടുവള്ളി, യാസീൻ നിസാമി എന്നിവർ ക്ലാസെടുത്തു. ഹാഫിസ് റഹ്മാൻ പുത്തൂർ ആമുഖ പ്രഭാഷണം നടത്തി.സർവീസിൽ നിന്ന് വിരമിക്കുന്ന ഒ.കെ. ഖദീജ, ബി.ആർ.സി ട്രെയിനർ എൻ.പി അബ്ദുനാസർ, ജില്ലാ എ.ടി.സി സെക്രട്ടറി ഉമ്മർ ചെറൂപ്പ എന്നിവർക്ക് യാത്രയയപ്പ് നൽകി. ടി.മുഹമ്മദലി, എൻ.ജാഫർ, കെ എം എ റഹ്മാൻ, എം കെ റസാക്ക്, കെ.പി ബീവി, എ,സി.അഷറഫ്,എൻ. പി അബ്ദുറഷീദ്, ഡോ.അബൂബക്കർ നിസാമി, അസീസ് വെള്ളലശ്ശേരി, നജ്മ കാരന്തൂർ,എ. സഫിയ, കെ.ടി.മുജീബുദ്ധീൻ, എ.ആരിഫ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |