കോഴിക്കോട്: കോഴിക്കോട് ഹെറിറ്റേജ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 30 അംഗ സംഘം രാത്രി യാത്ര നടത്തി. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗം പ്രൊഫസർ ഡോ. വിൻസെന്റ് പി.ജെയുടെ നേതൃത്വത്തിലാണ് പൈതൃക യാത്ര നടത്തിയത്. പുരാതന ഇന്ത്യൻ നഗര ശാസ്ത്ര വിധി പ്രകാരം നിർമ്മിച്ച കോഴിക്കോടിന്റെ ഘടന മനസിലാക്കാനാണ് പൈതൃക യാത്ര രാത്രിയിലാക്കിയത്. ഇന്നലെ രാത്രി 10ന് മാനാഞ്ചിറ സ്ക്വയറിൽ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു. മാനഞ്ചിറ , പട്ടാളപ്പള്ളി, മുതലക്കുളം, പാളയം, തളി, റെയിൽവേ സ്റ്റേഷൻ റോഡിലൂടെ വലിയങ്ങാടിയിൽ എത്തി. കുറ്റിച്ചിറ, തെക്കെ കടൽപ്പാലം കണ്ട് ബീച്ച് റോഡിലൂടെ ലൈറ്റ് ഹൗസിനു മുന്നിലാണ് യാത്ര സമാപിച്ചത്. പുലർച്ചെ 5 മണിയ്ക്ക് യാത്ര അവസാനിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |