ബാലുശ്ശേരി: പൊന്നരം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ശീവേലി എഴുന്നള്ളിപ്പ്, കലാനിലയം ഉദയൻ നമ്പൂതിരി, കലാമണ്ഡലം സനൂപ് എന്നിവരുടെ ഡബിൾ തായമ്പക, ഗാനമേള എന്നിവ അരങ്ങേറി. മഹാശിവരാത്രി ദിനമായ ഇന്ന് രാവിലെ 6 ന് ഗണപതി ഹോമം, 2 ന് നാദസ്വര കച്ചേരി, ഇളനീർകുല വരവ്, ആറാട്ട് കുടവരവ്, 3.30 ന് പഞ്ചവാദ്യസമേതം ശീവേലി എഴുന്നള്ളിപ്പ്, രാത്രി 8ന് പോരൂർ ഉണ്ണികൃഷ്‌ണൻ, കല്പാത്തി ബാലകൃഷ്ണൻ എന്നിവരുടെ ഡബിൾ തായമ്പക, രാത്രി 10.45 ന് വൈഷ്‌ണവേയം നാടകം. പുലർച്ചെ 2.30 ന് എഴുന്നള്ളിപ്പ്, 5.30 ന് കനലാട്ടം എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |