കുരുവട്ടൂർ: കോൺഗ്രസ് കുരുവട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ആശാവർക്കർമാർക്ക് നീതി നൽകൂ' യെന്ന മുദ്രാവാക്യം ഉയർത്തി പറമ്പിൽ ബസാറിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.കെ.റിയാസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.എം അബ്ദു റഹിമാൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. കെ.ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. ഇ.പ്രദീപൻ, കെ സി. ചന്ദ്രൻ ,പ്രിയദർശിനി, കെ.എം.ചന്ദ്രൻ , റോയ് ആന്റണി എന്നിവർ പ്രസംഗിച്ചു. പന്തം കൊളുത്തി പ്രകടനത്തിന് ബിനോഷ് കുമാർ, ഒ.മനീഷ്, പ്രശാന്തൻ, എ പി.മാധവൻ, അഖിലേഷ്, സത്യനാരായണൻ, മുഹസിൻ, അജേഷ് പൊയിൽതാഴം, വാസുദേവൻ നായർ ,യു.സി രാജേഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |