SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 AM IST

അഖില കേരള ചിത്രരചന മത്സരം

lockel
അഖില കേരള ചിത്രരചനാ മത്സരം നടത്തി

രാമനാട്ടുകര: രാമനാട്ടുകര ഹയർസെക്കൻഡറി സ്‌കൂളും ഫറോക്ക് പ്രസ്‌ക്ലബും സംയുക്തമായി എൽ.പി, യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി 'ആർട്സ്‌കേപ്പ് ' അഖില കേരള ചിത്രരചന മത്സരം നടത്തി. സ്‌കൂൾ മാനേജർ എള്ളാത്ത് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ചിത്രകാരനും ശില്പിയുമായ ലിജീഷ് കാക്കൂർ മുഖ്യാതിഥിയായി. പ്രധാനാദ്ധ്യാപകൻ എസ്.കെ.മുരളീധരൻ, ഫറോക്ക് പ്രസ് ക്ലബ് പ്രസിഡന്റ് പി.ഷാജി, സെക്രട്ടറി ഇർഷാദ് കല്ലംപാറ, ട്രഷറർ എൻ.പി.പ്രമോദ് ബാബു, എം.എ.ബഷീർ, പി.ടി.എ പ്രസിഡന്റ് കെ.ചന്ദ്രദാസൻ, സ്‌കൂൾ മാനേജ്‌മെന്റ് ട്രഷറർ ഇ.സത്യകുമാർ, പൂർവവിദ്യാർത്ഥി പ്രതിനിധി കെ.പി മുഹമ്മദാലി, അദ്ധ്യാപകരായ കെ.മനോജ്കുമാർ, മിഥുൻ, കെ.അർജുൻ തുടങ്ങിയവർ പ്രസംഗിച്ചു. 27ന് രാമനാട്ടുകര ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL