SignIn
Kerala Kaumudi Online
Thursday, 22 October 2026 2.05 PM IST

മുസ്ലിംലീഗ് പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധം

kunnamanagalamnwws
പന്തീർപാടം ജംഗ്ഷനിൽ വാഹനഅപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗ് പാർട്ടിയുടെ നേതൃത്വത്തിൽ പി.ഡബ്ലിയു.ഡി.എ.ഇ. അഖിൽഅജ് മലിനെയും ഓവർസിയർ ഹിമ യെയും ഓഫീസിലെത്തി ഉപരോധിച്ചപ്പോൾ

കുന്ദമംഗലം: ദേശീയപാത പന്തീർപാടം ജംഗ്ഷനിൽ വാഹനാപകടങ്ങൾ പതിവാകുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു. തുടർന്ന് എ.ഇ. അഖിൽ അജ്മൽ, ഓവർസിയർ ഹിമ എന്നിവരുമായി നടത്തിയ ചർച്ചയിൽ വരുന്ന ഒരാഴ്ചക്കകം പയമ്പ്ര റോഡിലും തേവർക്കണ്ടി റോഡിലും മതിയായ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ ട്രാഫിക് പൊലീസിനോട് രേഖാമൂലം ആവശ്യപെടാൻ തീരുമാനമായി. ചർച്ചയിൽ മുസ്ലിം ലീഗ് നേതാകളായ ഒ ഉസൈൻ, എം ബാബുമോൻ, കെ.കെ.സി നൗഷാദ്, കെ.കെ ഷമീൽ, കെ ഷമീം, ഒ.എം റഷീദ്, പി മജീദ്‌ എന്നിവർ പങ്കെടുത്തു. തീരുമാനത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ സമരവുമായി മുസ്ലിം ലീഗ് മുന്നോട്ടുപോവുമെന്ന് നേതാക്കൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL