കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് എത്രയും വേഗത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയെങ്കിലും നൽകണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കുറുവങ്ങാട് ധർണ നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് കെ.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. അതുൽ പെരുവട്ടൂർ , ജിതേഷ് കാപ്പാട്, ഒ. മാധവൻ, എസ്.ആർ ജയ് കിഷ്, അഡ്വ.വി.സത്യൻ. വി ,കെ . ജയൻ, വായനാരി വിനോദ്, രവി വല്ലത്ത് എന്നിവർ പ്രസംഗിച്ചു. ക്ഷേത്ര ഭരണം വിശ്വാസികൾക്ക് തിരിച്ചു നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |