രാമനാട്ടുകര: 66 വർഷം(1959-2025) രാമനാട്ടുകരയിൽ വ്യാപാരം നടത്തിയ ശശി ബേക്കറി ഉടമ പി ജനാർദ്ദനന് യാത്രയയപ്പ് നൽകി.വ്യാപാരി വ്യവസായി സമിതി രാമനാട്ടുകര യൂണിറ്റിന്റെ ആദ്യകാല സെക്രട്ടറിയും ഇപ്പോൾ സംഘടനയുടെ രക്ഷാധികാരിയുമായ ജനാർദ്ദനൻ വ്യാപാരം അവസാനിപ്പിച്ച് കട ബിൽഡിംഗ് ഉടമയ്ക്ക് തിരിച്ചേൽപ്പിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി മുഹമ്മദ് കോയ മുഖ്യാതിഥിയായി. സമിതി വൈസ് പ്രസിഡന്റും കൗൺസിലറുമായ അഫ്സൽ.കെ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. കെ.അബ്ദുൽ ലത്തീഫ് പൊന്നാട അണിയിച്ചു . ടി.മരക്കാർ, ടി.മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി മോഹൻദാസ് സിനാർ സ്വാഗതവും പി.രവീന്ദ്രൻ നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |