ബാലുശ്ശേരി: അഡ്വ. സച്ചിൻദേവ് എം.എൽ.എയുടെ വികസന പരിപാടിയിൽ ഉൾപ്പെടുത്തി പനങ്ങാട് ഗ്രാമപഞ്ചായത്ത് കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ മഞ്ഞൾ ഗ്രാമം പദ്ധതി പ്രകാരം കൃഷി ചെയ്ത മഞ്ഞൾ വിളവെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.വി. ഖദീജക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അർച്ചന ശ്യാം, വാർഡ് മെമ്പർമാരായ ഇസ്മയിൽ രാരോത്ത്, റിജു പ്രസാദ്, പച്ചക്കറി ക്ലസ്റ്റർ പ്രസിഡന്റ് വിജയൻ കണിയാങ്കണ്ടി, ബാലൻ കോട്ടപറമ്പത്ത്, അസി. കൃഷി ഓഫീസർ ബിനു എന്നിവർ പ്രസംഗിച്ചു. കാർഷിക കർമ്മ സേന സെക്രട്ടറി സദാനന്ദൻ കരുവള്ളിക്കോത്ത് സ്വാഗതവും ശ്രീജ എൻ. പി നന്ദിയും പറഞ്ഞു. പനങ്ങാട് ഗ്രാമപഞ്ചായത്തിൽ മൂന്ന് ഏക്കറിൽ നടത്തിയ കൃഷിയിലൂടെ 35 ടൺ മഞ്ഞൾ ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |