SignIn
Kerala Kaumudi Online
Thursday, 22 October 2026 2.07 PM IST

'സഹയാത്രികം' ശ്രദ്ധേയമായി

news-
വിദ്യാരംഗം കലാസാഹിത്യ വേദി ജില്ല കമ്മിറ്റി

കുറ്റ്യാടി: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ "സഹയാത്രികം 25"ശ്രദ്ധേയമായി. ജില്ലയിൽ ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന വിദ്യാരംഗം ഉപജില്ല കോഓർഡിനേറ്റർമാർക്കും മുൻ കോ ഓർഡിനേറ്റർമാർക്കുമുള്ള യാത്രയയപ്പ് കുറ്റ്യാടി ഗ്രീൻ വാലിയിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂർ മുഖ്യാതിഥിയായി. ജില്ല വിദ്യാരംഗം കോ ഓർഡിനേറ്റർ ബിജു കാവിൽ , ജയചന്ദ്രൻ മൊകേരി, ശ്രീനി പാലേരി, കെ.പി. ദിനേശൻ, എ. റഷീദ്, വി.എം. അഷ്റഫ്, ആർ. നിഷ , രഞ്ജീഷ് ആവള , പി.പി. ദിനേശൻ, വി.കെ. ബീന,ജി. അബ്ദുൾ റഷീദ്, പി.കെ. വാസു, വി.കെ. ജെസി മോൾ, നവാസ് മൂന്നാംകൈ, കെ.കെ. ദീപേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL