SignIn
Kerala Kaumudi Online
Thursday, 22 October 2026 11.25 PM IST

കരിയർ ഹാൻഡ്ബുക്ക് പ്രകാശനം ചെയ്തു

image-
കരിയർ ട്രാക്ക് ഹാൻഡ്ബുക്ക് പി. ബിന്ദു പ്രകാശനം ചെയ്യുന്നു.

തലക്കുളത്തൂർ : സി.എം.എം.എച്ച്.എസ്.എസ് തലക്കുളത്തൂർ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് യൂണിറ്റ് തയ്യാറാക്കിയ 'കരിയർ ട്രാക്ക് ' ഹാൻഡ് ബുക്ക് തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് അംഗം പി. ബിന്ദു പ്രകാശനം ചെയ്തു. സി. കെ. ജയരാജൻ പുസ്തകം ഏറ്റുവാങ്ങി. ജെ.ഡി.ടി ഇസ്ലാം സ്റ്റഡി സെന്റർ കോ ഓർഡിനേറ്റർ റഫീഖ് ചെലവൂർ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് അഖ്മർ. ഇ. കെ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാത്തിമ ഹന്ന ഹഗർ, പ്രധാനാദ്ധ്യാപിക രാജലക്ഷ്മി. കെ, ബിന്ദു മലയിൽ, ഫർസാന.കെ, പ്രിയദർശിനി. കെ, അഭിലാഷ് കാവാട്ട് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിലെ വിദഗ്ദ്ധരായ വ്യക്തികളുടെയും ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് അൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ സ്റ്റേറ്റ് ഫാക്കൽറ്റി മെമ്പർമാരുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തിയാണ് കരിയർ ഹാൻഡ് ബുക്ക് തയ്യാറാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL