നന്മണ്ട: നന്മണ്ട മോട്ടോർ വാഹന വകുപ്പ് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ നന്മണ്ട കെ .ഡി.ടി.ആർ ടെസ്റ്റ് ഗ്രൗണ്ടിൽ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ബാലുശ്ശേരി സർക്കിൾ ഇൻസ്പെക്ടർ ടി.പി ദിനേശ് ഉദ്ഘാടനം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനുരാജ് അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാജു ഫ്രാൻസിസ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹാദ് യു.ടി, ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ സെക്രട്ടറി റഷീദ് കൈരളി, ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ഷൈജു ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |