മുക്കം: പൊതുമരാമത്തുവകുപ്പ് നാലരക്കോടി രൂപ ചെലവിൽ ബി.എം ബി.സി നിലവാരത്തിൽ നവീകരിക്കുന്ന തേക്കുംകുറ്റി - മരഞ്ചാട്ടി റോഡിൽ ഉരാളിക്കുന്ന് - മരഞ്ചാട്ടി റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2 കോടി 80 ലക്ഷം രൂപ ചെലവിൽ ബി.എം ബി.സി നിലവാരത്തിൽ നവീകരിച്ച കുമാരനല്ലൂർ - കപ്പാല - തേക്കുംകുറ്റി റോഡ് ഉദ്ഘാടനവും ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. തേക്കുംകുറ്റിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. വി.പി ജമീല, ഇ.ആർ ജോസഫ്, രാജിത മൂത്തേടത്ത്, കെ.ശിവദാസൻ, കെ.കെ നൗഷാദ്, എം.ആർ സുകുമാരൻ, ഫാദർ ജൈസൻ കാരകുന്നേൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |