നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്ക് വനിതാ വേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധാസത്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർപേഴ് സൺ എം.കെ. രാധ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. "കേരളവികസനം സ്ത്രീ ശാക്തീകരണ പാതയിൽ "എന്ന വിഷയം സൈക്കോളജിസ്റ്റ് സിന്ധു അനൂപ് അവതരിപ്പിച്ചു. വി. രാജലക്ഷ്മി, പി.കെ.സുജാത, സി. സരസ്വതി, പി. ലക്ഷ്മി, കെ. ചന്ദ്രി, പി.എം ജാനു, എ.കെ.ശശികല , ബ്ലോക്ക് സെക്രട്ടറി കെ.ഹേമചന്ദ്രൻ, വാസു പുതിയോട്ടിൽ, ബാലരാജൻ എന്നിവർ പ്രസംഗിച്ചു. വനിതാ വേദി അംഗങ്ങൾ നാദാപുരം പാലിയേറ്റീവ് കെയർ സന്ദർശിച്ച് വീൽചെയർ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |