കാവിലുംപാറ: കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് കോളതെറ്റ് ബാലവാടി ഭാഗത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് സി.പി.ഐ തൊട്ടിൽ പാലം ബ്രാഞ്ച് സമ്മേളനം ആവശ്യപെട്ടു. ഏകദേശം 50 ഓളം കുടുംബങ്ങളാണ് രൂക്ഷമായ കുടിവെള്ള ക്ഷാമത്താൽ ദുരിതം അനുഭവിക്കുന്നത് രൂക്ഷമായ വരൾച്ച അനുഭവിക്കുന്ന പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാൻ അടിയന്തിര ഇടപ്പെടൽ ഉണ്ടാകണമെന്നും ശാശ്വത പരിഹാരം ലഭിക്കാനവശ്യമായ പദ്ധതികൾക്ക് സർക്കാരും ഗ്രാമ പഞ്ചായത്തും രൂപം കൊടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം പി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: പി.ഗവാസ്, കെ.കെ. മോഹൻദാസ്, റീന സുരേഷ്, കെ .ടി നാണു പ്രസംഗിച്ചു. അജിത്ത് പാറമാക്കലിനെ സെക്രട്ടറിയായും സജി.കെ.കെ.അസി. സെക്രട്ടറിയായും തെരെഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |