SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ് സുരക്ഷിതമാക്കാം നോമ്പു കാലം

ff
പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

കോഴിക്കോട്: റംസാനിൽ സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം ഉറപ്പാക്കാൻ പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. നോമ്പ് തുറ വിഭവങ്ങളുമായി റോഡരികുകളിലും മറ്റും നിരവധി സ്ഥലങ്ങളിൽ കച്ചവടം തുടങ്ങിയിട്ടുണ്ട്. ഉപ്പിലിട്ടതും എണ്ണപലഹാരങ്ങളും മാത്രം വിൽപ്പന നടത്തുന്ന നിരവധി തട്ടുകടകളും വഴിയോരങ്ങൾ കീഴടക്കി. ഇത്തരം ഇടങ്ങളിൽ അംഗീകൃതമല്ലാത്തതും വ്യാജവുമായ ഭക്ഷണം വിൽപ്പന നടത്താൻ സാദ്ധ്യത കൂടുതലാണ്.

ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. ഭക്ഷ്യസ്ഥാപനങ്ങളിലും വിവിധ പരിപാടികളുടെ വേദികളിലും ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.13 സർക്കിളുകളിലായി 5 സ്ക്വാഡുകളായി തിരിഞ്ഞ് വെെകുന്നേരങ്ങളിലാണ് പരിശോധന. വഴിയോര കച്ചവട സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ബീച്ചുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. നോമ്പ് തുടങ്ങിയതോടെ നിരവധി ജ്യൂസ്, ശീതളപാനീയ വിൽപ്പന കേന്ദ്രങ്ങളാണ് വഴിയോരങ്ങളിലും മറ്റും പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. കരിമ്പ്, തണ്ണിമത്തൻ, മുന്തരി ജ്യൂസുകൾ മാത്രം വിൽക്കുന്ന കടകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ജ്യൂസുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. ആറുമാസം കൂടുമ്പോഴും വെള്ളം പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റ് കടകളിൽ സൂക്ഷിക്കണം. കടകൾക്ക് ഭക്ഷ്യസുരക്ഷ ലൈസൻസും നിർബന്ധമാണ്.

ചൂടാണ് കാണുന്നതെല്ലാം നല്ല വെള്ളമല്ല

ദാഹിച്ച് വലയുമ്പോൾ കുപ്പിവെള്ളം കുടിക്കുന്നവർ ശ്രദ്ധിക്കണം. വേനൽക്കാലത്ത് വെള്ളത്തിന് ക്ഷാമം ഏറിയതോടെ ഗുണമേന്മയില്ലാത്തതും മലിനമായതുമായ വെള്ളം വിതരണത്തിന് എത്താനുള്ള സാധ്യതയുണ്ട്. പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകൾ എന്നിവ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നതും സുരക്ഷിതമല്ല. ശുദ്ധജലം, ശീതള പാനീയങ്ങൾ എന്നിവ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ വെയിലേൽക്കുന്ന രീതിയിൽ കടകളിൽ തൂക്കി ഇടുന്നത് അപകടകരമാണ്. ഇത്തരം സാഹചര്യങ്ങളും കണക്കിലെടുത്ത് കുപ്പിവെള്ള നിർമ്മാണ ശാലകളിലും കടകളിലും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന നടക്കുന്നുണ്ട്. വെയിലത്ത് തുറന്നിട്ട രീതിയിൽ കുപ്പി വെള്ളം സൂക്ഷിക്കുക, തുറന്നിട്ട വാഹനത്തിൽ വെയിൽ കൊള്ളുന്ന രീതിയിൽ കുപ്പി വെള്ളം കൊണ്ടുപോകുക തുടങ്ങിയവയ്ക്കെല്ലാം പിഴ ഈടാക്കും.


 നടപടി സ്വീകരിക്കും

1.സ്ഥാപനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ 5 ലക്ഷം രൂപ പിഴയും ആറു മാസം തടവും

2.ലൈസൻസില്ലാത്ത സ്ഥാപനങ്ങളുടെ ഭക്ഷണ പായ്ക്കറ്റുകൾ വിതരണത്തിനായി എത്തിക്കുക

3.മാർക്കറ്റ് വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ഭക്ഷണ സാധനങ്ങൾ നൽകുക

4.ശുചിത്വ നിലവാരമില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുക

5. കൃത്രിമ നിറങ്ങളും ചേരുവകളും അടങ്ങിയ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുക

''സുരക്ഷിതമല്ലാത്ത ഭക്ഷണം വിൽപ്പന നടത്തിയാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും. സക്കീർ ഹുസൈൻ'

ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL