മുക്കം: സാമൂഹിക സേവനം ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കിയ വയോധികയെ വനിതാ ദിനത്തിൽ ആദരിക്കാൻ ഒരു ഏഴു വയസുകാരി എത്തിയത് സ്വന്തം കവിതകൾ അച്ചടിച്ച പുസ്തകവുമായി. ബി.പി.മൊയ്തീൻ സേവാമന്ദിർ ഡയരക്ടർ കൂടിയായ കാഞ്ചനമാലയെ ആദരിക്കാൻ രണ്ടാം ക്ലാസുകാരിയായ ഫൈസയാണ് തൻ്റെ കവിതകൾ അച്ചടിച്ചപുസ്തകവുമായി എത്തിയത്.ബി.പി.മൊയ്തീൻ ലൈബ്രറിയിൽ വച്ച് കാഞ്ചന മാലയ്ക്ക് തൻ്റെ കവിത സമാഹാരം സമ്മാനിച്ചാണ് ഫൈസമോൾ ആദരവ് പ്രകടിപ്പിക്കുകയും അനുഗ്രഹം തേടുകയും ചെയ്തത്.ചടങ്ങിൽ ഷീല കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജസി കൊളക്കാടൻ, മീന തടത്തിൽ , മോളി പൂഞ്ചോല, വിനു, നന്ദിനി, എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |