SignIn
Kerala Kaumudi Online
Saturday, 24 October 2026 2.10 PM IST

'പറവകളാകാം പറക്കാം' വനിത ശാക്തീകരണം

lockel
പാറമ്മൽ ഗ്രന്ഥാലയത്തിലെ ജനനി വനിത വേദി നടത്തിയ പറവകളാകാം പറക്കാം ​ പരിപാടി ജയ തെക്കൂട്ട് ഉദ്ഘാടനം ചെയ്യുന്നു .

രാമനാട്ടുകര: പാറമ്മൽ ഗ്രന്ഥലായം ആൻഡ് വായനശാല​ ജനനി വനിത വേദിയും കുടുംബശ്രീ പാറമ്മൽ എ.ഡി.എസും വാഴയൂർ മോഡൽ ജി.ആർ.സിയും സംയുക്തമായി നടത്തിയ വനിത ശാക്തീകരണ പരിപാടി 'പറവകളാകാം പറക്കാം-2025' ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി ജയ തെക്കൂട്ട് ഉദ്ഘാടനം ചെയ്തു. ​വാഴയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ എ വി​. അനിൽകുമാർ, എൻ പ്രസന്ന, രാധാ മംഗലത്ത്, കെ ശിവപ്രസാദ്, കെ സരസ്വതി, ആർ അനുഷ ,ടി പി പ്രമീള ,വി റീന എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പതിനാറാം വാർഡ് ഹരിതകർമസേന അംഗങ്ങളെ ആദരിക്കുകയും ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL