വടകര: പ്രായപരിധി കാരണം കേരളോത്സവം, വയോജന സംഗമം പരിപാടികളിൽ പങ്കെടുക്കാൻ കഴിയാതെപോയ വനിതകൾക്കായി കലാ കായിക മേള സംഘടിപ്പിച്ചു. വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് കലാകാരി സുജിന വടകര മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ശ്യാമള പൂവേരി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.മധുസൂദനൻ, ആരോഗ്യ- വിദ്യാഭ്യാസം സ്ഥിരംസമിതി അദ്ധ്യക്ഷൻ സി.നാരായണൻ, പഞ്ചായത്ത് അംഗങ്ങളായ പുഷ്പ മഠത്തിൽ, അബൂബക്കർ വി.പി, പ്രസാദ് വിലങ്ങിൽ, ലിസി.പി, പഞ്ചായത്ത് സെക്രട്ടറി രാജീവൻ വള്ളിൽ, സി.ഡി.എസ് ചെയർപേഴ്സൺ കെ. അനിത എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തംഗം മനീഷ് കുമാർ ടി.പി സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈജി കെ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |