കുന്ദമംഗലം: കാലിക്കറ്റ് എൻ.ഐ.ടിയിൽ നടന്ന അഖിേലന്ത്യാ ഖൊ ഖൊ, ഹോക്കി ടൂർണമെന്റ് സമാപിച്ചു. ദ്രോണാചാര്യ അവാർഡ് ജേതാവ് എസ് മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഖൊ ഖൊ പുരുഷ വിഭാഗത്തിൽ എൻ.ഐ.ടി കാലിക്കറ്റ് എൻ.ഐ.ടി സുറത്കലിനെ പരാജയപ്പെടുത്തി കിരീടം നേടി. ഖൊ ഖൊ വനിത വിഭാഗത്തിൽ എസി.എൻ.ഐ.ടി സൂറത്തും ഹോക്കി പുരുഷ വിഭാഗം ഫൈനലിൽ ആതിഥേയരായ എൻ.ഐ.ടി കാലിക്കറ്റും വിജയികളായി. പദ്മഭൂഷൺ അവാർഡ് ജേതാവും ഇന്ത്യൻ ഹോക്കി ഇതിഹാസവുമായ പി.ആർ ശ്രീജഷ് ട്രോഫികളും വ്യക്തിഗത പുരസ്കാരങ്ങളും വിതരണം ചെയ്തു. മികച്ച ഖൊ ഖൊ കളിക്കാരായി കൊനേട്ടി പ്രണവ് കുമാർ, എസ്. ധർശൻറാം, ഗുഗുലോത്ത് വെങ്കണ്ണ, പൂനം സിംഗ്, നെല്ലൂരി തന്മയ, മോണിക എന്നിവരെയും മികച്ച ഹോക്കി കളിക്കാരായി രാജ് ദീപ്, അൻസൽ എന്നിവരെയും തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |