കോഴിക്കോട്: ഓൾ പ്രൈവറ്റ് പ്ലംബിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ആദ്യത്തെ പ്ലംബിംഗ് എക്സ്പോ മേയ് 10 മുതൽ 12 വരെ കോഴിക്കോട് ട്രേഡ് സെൻ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലെ 150 ലധികം സ്ഥാപനങ്ങൾ പങ്കെടുക്കും. സ്റ്റാളുകൾ, ബിസിനസ് സെമിനാറുകൾ, പാനൽ ചർച്ചകൾ, ബിസിനസ് ട്രെയിനിംഗ്, പ്രോജക്ട് പ്രെസൻറേഷനുകൾ, ബിസിനസ് എക്സലൻസ് അവാർഡ് വിതരണം, ബിസിനസ് നെറ്റ്വർക്കിംഗ്, പ്രോഡക്ട് ലോഞ്ചിംഗ്, ഇൻവെസ്റ്റർ മീറ്റപ്പ് തുടങ്ങിയവയുണ്ടാകുമെന്ന് സംഘാടക സമിതി ചെയർമാൻ എൻ സൂരജ്, കെ.പി. വിനോദ് കുമാർ, കെ. ഷിനോജ്, പി. ബൈജു രാജ്, ഐ. രമേഷ് കുമാർ, സി.വി. ശ്രീജിത്ത് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |