SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 PM IST

അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

photo
പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ നാലാം ചരമവാർഷികം എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ നാലാം ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും എം.പി ഷാഫി പറമ്പിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എം.എൽ.എ കാനത്തിൽ ജമീല അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് മുഖ്യഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ, ഗുരുപൂജാ പുരസ്കാര ജേതാവ് ശിവദാസ് ചേമഞ്ചേരി, കലാമണ്ഡലം പ്രശോഭ്, സുനിൽ തിരുവങ്ങൂർ, കഥകളി വിദ്യാലയം പ്രിൻസിപ്പാൾ കലാമണ്ഡലം പ്രേംകുമാർ, കലാമണ്ഡലം ശിവദാസ്, പ്രസിഡന്റ് ഡോ. എൻ.വി. സദാനന്ദൻ, സെക്രട്ടറി സന്തോഷ് സദ്‌ഗമയ, വൈസ് പ്രസിഡന്റ് വിജയ രാഘവൻ ചേലിയ പ്രസംഗിച്ചു. കഥകളി വിദ്യാലയം വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണാർച്ചന, ഗാനാർച്ചന, നൃത്താർച്ചന, വാദ്യാർച്ചന,ചൊല്ലിയാട്ടം പരിപാടികൾ അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL