കുന്ദമംഗലം: കാരന്തൂർ ടൗൺ മുസ്ലീം ലീഗ് കമ്മറ്റി സംഘടിപ്പിച്ച 'സൗഹൃദത്തിൻറെ ഒരുമ പന്തൽ' ഇഫ്താർ മീറ്റ് കാരന്തൂർ മാപ്പിള എൽ.പി സ്കൂളിൽ ജില്ലാ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കാരന്തൂർ ടൗൺ മുസ്ലീംലീഗ് പ്രസിഡന്റ് മുഹമ്മദ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. പി.സി. ഖാദർ ഹാജി, എൻ. ബീരാൻ ഹാജി, അരിയിൽ അലവി, അരിയിൽ മൊയ്തീൻ ഹാജി, ഒ. ഹുസയിൻ, എം. ബാബുമോൻ, അബ്ദുറ ഹിമാൻ ഇടക്കുനി, വിനോദ് പടനിലം, ദിനേഷ് മാമ്പ്ര, വി.കെ. കുഞ്ഞലിഹാജി, റഹീം ചേറ്റൂൽ, സി. അബ്ദുൽഗഫൂർ, എം.ധനീഷ് ലാൽ, വി.കെ. ബഷീർ, വി.കെ. റഷീദ്, വി.കെ.അൻഫാസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |