SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 PM IST

 എലത്തൂരിൽ റെയിൽവേ വഴിയടച്ച സംഭവം ആവശ്യമായ നടപടി സ്വീകരിക്കും: എ.കെ.ശശീന്ദ്രൻ

fre
എ. കെ. ശശീന്ദ്രൻ

കോഴിക്കോട്: പാവങ്ങാട് മുതൽ എലത്തൂർ വരെയുള്ള പ്രദേശത്ത് ജനങ്ങൾ കാലങ്ങളായി ഉപയോഗിച്ചുപോരുന്ന വഴികൾ റെയിൽവേ അടച്ച സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വനം, വന്യജീവി മന്ത്രി എ.കെ ശശീന്ദ്രൻ. ഇതിനായി റെയിൽവേ ഡെപ്യൂട്ടി റീജിയണൽ മാനേജരുമായി വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റിൽ ശനിയാഴ്ച വിളിച്ചുചേർത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. വഴിയടച്ച സ്ഥലങ്ങളിൽ ജില്ലാ കളക്ടർ അടുത്ത ദിവസം തന്നെ സന്ദർശനം നടത്തും. കളക്ടറുടെ സന്ദർശനത്തിനുശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എം.കെ രാഘവൻ എം.പി, ജില്ല കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, സബ് കളക്ടർ ഹർഷിൽ ആർ മീണ, കോർപറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഒ.പി ഷിജിന, കൗൺസിലർ വി.കെ മോഹൻദാസ്, റെയിൽവേ ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പാവങ്ങാട് മുതൽ എലത്തൂർ വരെ ഒമ്പത് സ്ഥലങ്ങളിലാണ് റെയിൽവേ വഴിയടച്ചത്. റെയിൽവേയുടെ നടപടി മൂലം അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും പ്രദേശവാസികൾ യോഗത്തിൽ അറിയിച്ചു. വേഗത കൂടുന്ന പ്രദേശങ്ങളിൽ നിഷ്‌കർശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ മാത്രമാണ് ഏർപ്പെടുത്തിയതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL