SignIn
Kerala Kaumudi Online
Saturday, 24 October 2026 10.51 AM IST

പ്രവർത്തനം ആരംഭിച്ചു സ്‌നേഹിതയുടെ തണൽ ഇനി പൊലീസ് സ്റ്റേഷനുകളിലും

1
news

കോഴിക്കോട്: സ്ത്രീകൾക്കും കുട്ടികൾക്കും കരുതലും തണലുമേകുന്ന കുടുംബശ്രീ സ്‌നേഹിത ഹെൽപ്പ് ഡെസ്‌കിന്റെ സേവനം പൊലീസ് സ്റ്റേഷനുകൾ വഴിയും. ജില്ലയിലെ എഴ് ഡി.​വൈ.​എ​സ്.​പി/​എ.​സി.​പി ഓഫീസുകളിൽ സ്നേഹിത എക്സ്റ്റെൻഷൻ സെന്ററുകൾക്ക് തുടക്കമായി. പേരാമ്പ്ര, നാദാപുരം, വടകര, താമരശ്ശേരി ഡി.വെെ.എസ്.പി ഓഫീസുകളിലും ഫറോക്ക്, ചേവായൂർ, കോഴിക്കോട് ടൗൺ എ.സി.പി ഓഫീസുകളിലുമാണ് സ്നേഹിത ആരംഭിച്ചത്. ഇവിടങ്ങളിൽ കമ്യൂണിറ്റി കൗൺസിലർമാരുടെ സേവനം ലഭ്യമാകും. പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കും ചൂ​ഷ​ണ​ങ്ങ​ൾ​ക്കും ഇ​ര​യാ​യ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും മാ​ന​സി​ക പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സ്റ്റേ​ഷ​നു​ക​ളി​ൽ സ്നേ​ഹി​ത എ​ക്സ്റ്റ​ൻ​ഷ​ൻ സെ​ന്റ​ർ ആരംഭിച്ചത്. ​ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ മാനസിക പിന്തുണ ഉറപ്പാക്കും. പ​രി​ച​യ സ​മ്പ​ന്ന​രാ​യ ക​മ്യൂ​ണി​റ്റി കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​മാ​ണ് സ്റ്റേ​ഷ​നു​ക​ളി​ൽ സേ​വ​നം ല​ഭിക്കുക. ഗൗരവതരമായ വിഷയങ്ങളിൽ തൊട്ടടുത്തുള്ള ഡി.വെെ.എസ്.പി ഓഫീസുകളിലെ രണ്ടോ മൂന്നോ കൗൺസില‌മാർ ഗ്രൂപ്പായി കൗൺസലിംഗ് നൽകി പരിഹാരം കണ്ടെത്തും. സേവനം കൂടുതൽ ആളുകളിലേക്കെത്തിക്കാൻ രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്രേഷനുകളിലും സ്നേഹിത ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കാനും ലക്ഷ്യമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ സ്നേഹിതയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ ബോധവത്കരണ ക്സാസുകളും നൽകിവരുന്നുണ്ട്. ജി​ല്ലയിൽ ടൗൺ എ.സി.പി ഓഫീസിൽ അസി.സൂപ്രണ്ട് ഓഫ് പൊലീസ് അബ്ദുൾ വഹാബ് ഉദ്ഘാടനം ചെയ്തു.

സേവനങ്ങൾ

1. പ​രാ​തി​ക്കാ​ർ​ക്ക് മാ​ന​സി​ക പി​ന്തു​ണ ഉ​റ​പ്പു​വ​രു​ത്തു​ക

2. കൗ​ൺ​സ​ലിംഗ് സേ​വ​നം ന​ൽ​കു​ക

3.താ​ത്​ക്കാ​ലി​ക ഷെ​ൽ​ട്ട​റിംഗ് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സൗകര്യം ഒരുക്കുക

4.പ​രാ​തി​ക്കാ​രു​ടെ​യും ബാ​ധി​ത​രു​ടെ​യും മാ​ന​സി​ക​നി​ല അ​വ​ലോ​ക​നം ചെ​യ്യു​ക

5. പ​രാ​തി പ​രി​ഹാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ പൊ​ലീ​സി​നെ സ​ഹാ​യി​ക്കു​ക

ജില്ലയിൽ ഇവിടങ്ങളിൽ

ഫറോക്ക്

ചേവായൂർ

കോഴിക്കോട് ടൗൺ

വടകര

നാദാപുരം

പേരാമ്പ്ര

താമരശ്ശേരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL