SignIn
Kerala Kaumudi Online
Saturday, 24 October 2026 10.50 AM IST

മെഡിക്കൽ കോളേജിൽ ലൂക്കോസൈറ്റ് ഫിൽറ്റർ സെറ്റുകളില്ല; തലാസീമിയ രോഗികൾ ദുരിതത്തിൽ

hygtrfyttyygh

കോഴിക്കോട്: മെഡിക്കൽ കോളേജ് രക്തബാങ്കിൽ ലൂക്കോസൈറ്റ് ഫിൽറ്റർ സെറ്റ് സ്റ്രോക്ക് തീർന്നതോടെ തലാസീമിയ രോഗികൾ ദുരിതത്തിൽ. രക്തം നൽകുമ്പോൾ രോഗികൾ നേരിടുന്ന പാർശ്വഫലങ്ങൾ ഒഴിവാക്കുന്നതിനായാണ് ഫിൽറ്റർ സെറ്റ് ഉപയോഗിക്കുന്നത്. ഇവ സ്റ്റോക്ക് തീർന്നതോടെ മെഡി.കോളേജിനെ ആശ്രയിച്ചിരുന്ന 80 തിലധികം രോഗികളാണ് പ്രയാസത്തിലായത്. രക്തം ദാതാവിൽ നിന്ന് സ്വീകരിക്കുമ്പോൾ ശ്വേതരക്താണുക്കളെ ഒഴിവാക്കി റെഡ് സെല്ലുകളെ മാത്രം ശുദ്ധീകരിക്കുന്ന എൽ.ആർ.ബി.സി ലൂക്കോസൈറ്റ് ഫിൽറ്ററുകളാണ് പൂർണ്ണമായും തീർന്നിരിക്കുന്നത്. സ്വകാര്യ മരുന്നു വിപണന കേന്ദ്രങ്ങളിൽ ഇത്തരം ഫിൽറ്ററിന് 1200 രൂപയിൽ കൂടുതലാകും. സംസ്ഥാന ആശാ ധാരാ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഫിൽട്ടർ സെറ്റ് വിതരണം ചെയ്യാൻ നടപടിയുണ്ടാക്കാമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു. ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഉടൻ നടപടിയുണ്ടാക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും അതും പാലിക്കപ്പെട്ടില്ല. രക്തം രോഗികൾക്ക് നൽകുന്ന സമയത്ത് ശുദ്ധീകരിക്കുന്ന ബെഡ് സെെഡ് ലൂക്കോസൈറ്റ് ഫിൽറ്റർ സെറ്റ് എത്തിയെങ്കിലും ഇവയും പര്യാപ്തമല്ല.

വേണ്ടത് ഇവർക്ക്
തുടർച്ചയായി രക്തം മാറ്റുന്ന തലാസീമിയ മേജർ പോലുള്ള മാരക രക്തജന്യ രോഗികൾക്കാണ് ഫിൽറ്റർ ഇല്ലാത്ത രക്തം സ്വീകരിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ശക്തിയായ തലവേദന, ശ്വാസംമുട്ട്, വിറയൽ, ചർദ്ദി, കടുത്ത പനി, ശരീരമാകെ തിണർപ്പിട്ട് തടിക്കൽ, കടുത്ത പുറംവേദന തുടങ്ങിയ ബുദ്ധിമുട്ടുകളാണ് രോഗികൾക്ക് അനുഭവപ്പെടാറുള്ളത്. ഇത് ഗുരുതരമായാൽ മരണം വരെ സംഭവിക്കാം.

എന്ന് വരും ഹെമറ്റോളജി കേന്ദ്രം

2500ലധികം രക്തജന്യ രോഗികൾ ആശ്രയിക്കുന്ന മെഡി.കോളേജിൽ ര​ക്ത​ജ​ന്യ രോ​ഗി​ക​ൾ​ക്കാ​യി കേ​ന്ദ്രീ​കൃ​ത ചി​കി​ത്സാ സൗ​ക​ര്യ​മോ ഹെ​മ​റ്റോ​ള​ജി കേ​ന്ദ്ര​മോ ഇ​ല്ലാ​ത്ത​ത് രോ​ഗി​ക​ൾളെ നന്നേ വലക്കുകയാണ്. ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലാ​ണ് ഹെ​മ​റ്റോ​ള​ജി-​ഓ​ങ്കോ​ള​ജി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​ത്യേ​ക​ വ​കു​പ്പി​ല്ല. നിലവിൽ 48ാം വാർഡായ ഹെ​മ​റ്റോ​ള​ജി - ​ഓ​ങ്കോ​ളജിയിൽ രോഗികൾക്ക് കിടക്കാൻ പോലും സൗകര്യമില്ലാത്ത സ്ഥിതിയാണ്. രക്തജന്യ രോഗികൾക്ക് മാത്രമായി 48ാം വാർഡിന് തൊട്ടടുത്ത് വാർഡ് പണിതിട്ടുണ്ടെങ്കിലും തുറന്നു നൽകിയിട്ടില്ല. മെഡിക്കൽ കോളജിൽ ഹെമറ്റോളജി കേന്ദ്രം സ്ഥാപിക്കണമെന്നാവശ്യം കേരള ബ്ലഡ് പേഷ്യന്റ് സ്‌പ്രൊട്ടക്ഷൻ കൗൺസിൽ നിരവധി തവണ ഉയർത്തിയെങ്കിലും അധികൃതർ തള്ളുകയാണ്. അതിനിടെയാണ് ചികിത്സക്ക് ആവശ്യമായ ഉപകരണങ്ങൾക്കും ക്ഷാമം രോഗികളുടെ ദുരിതം ഇരട്ടിയാകുന്നത്.

'' ഫിൽട്ടർ സെറ്റുകൾ ആവശ്യത്തിന് നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം ''

കരീം കാരശ്ശേരി, സംസ്ഥാന പ്രസിഡമന്റ്, കേരള ബ്ലഡ് പേഷ്യന്റ് സ്‌പ്രൊട്ടക്ഷൻ കൗൺസിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL