കുറ്റ്യാടി: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദരം" ചെമ്പകം" ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. എം.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി മുഖ്യാതിഥിയായി. 2024, 25 അദ്ധ്യയന വർഷത്തിൽ വിദ്യാരംഗം കുന്നുമ്മൽ ഉപജില്ല നടത്തിയ വിവിധ പരിപാടികളിൽ സമ്മാനാർഹരായവരും മികച്ച വിദ്യാരംഗം കോഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.ആർ.അഫീഫും, സർവീസിൽ നിന്ന് വിരമിക്കുന്ന എച്ച്.എം ഫോറം കൺവീനർ കെ.പി. ദിനേശനും സ്നേഹാദരം ഏറ്റുവാങ്ങി. പി. പി. ദിനേശൻ, എം.കെ. അബ്ദുൾ ലത്തീഫ്, സി.കെ. സുനി, കുഞ്ഞിക്കണ്ണൻ വാണിമേൽപ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |