കോഴിക്കോട്: ചെട്ടികുളം ഹെൽത്ത് ആന്റ് വെൽനസ് സെന്ററിന്റെ ഉദ്ഘാടനം വനം മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. കോർപറേഷൻ മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് മുനിസിപ്പൽ കോർപറേഷന്റെ 'എല്ലാവർക്കും ആരോഗ്യം' എന്ന ആരോഗ്യനയം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ചെട്ടികുളത്ത് അർബൻ ഹെൽത്ത് ആന്റ് വെൽനെസ് സെന്റർ സ്ഥാപിച്ചത്. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.എസ് ജയശ്രീ, കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷ ഒ.പി ഷിജിന, കൗൺസിലർമാരായ വി.കെ.മോഹൻദാസ്, മനോഹരൻ മാങ്ങാറിയിൽ, ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |