SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 PM IST

'പഴമയും പുതുമയും" തലമുറ സംഗമം

photo
നന്മണ്ട ഗ്രാമപഞ്ചായത്ത് സി.ഡി.എസിൻ്റെ ആഭിമുഖ്യത്തിൽ പഴമയും പുതുമയും തലമുറ സംഗമം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

നന്മണ്ട: കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ 'പഴമയും പുതുമയും" തലമുറ സംഗമം നന്മണ്ട ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്നു. നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സാവിത്രി വി.കെ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ വസന്ത സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുണ്ടൂർ ബിജു, വികസനകാര്യ സ്റ്റാൻസിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭ രവീന്ദ്രൻ, വാർഡ് മെമ്പർമാരായ മോഹനൻ, ബിജിഷ. സി.പി, സ്മിത തുടങ്ങിയവർ പ്രസംഗിച്ചു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.ദിനേശൻ, വയോജന സൗഹൃദ നവകേരളം എന്ന വിഷയത്തിൽ ക്ലാസെടുത്തു. ബ്ലോക്ക് കോ - ഓർഡിനേറ്റർ ഹൃദ്യ വാസുദേവൻ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL