കൊയിലാണ്ടി: നഗരസഭകുടുംബശ്രീയുടെ നേതൃത്വത്തിൽ തലമുറ സംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ എം.പി. ഇന്ദുലേഖ അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, ആസൂത്രണ സമിതി വൈസ് ചെയർമാൻ എ. സുധാകരൻ, സി.ഡി.എസ് ചെയർ പേഴ്സൺ വിബിന കെ.കെ. എന്നിവർ ക്ലാസ് നയിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി , കൗൺസിലർമാരായ ദൃശ്യ എം, പ്രഭ , ടി.കെ. ഷീന, എ .ലളിത എൻ.ടി. രാജീവൻ, സൗത്ത് സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുധിന, നോർത്ത് സിഡിഎസ് വൈസ് ചെയർപേഴ്സൺ ആരിഫ വി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |