കുറ്റ്യാടി: വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യുക എന്ന ആവശ്യവുമായി കർഷക കോൺഗ്രസ് കാവിലുംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പക്രംതളം ഫോറസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരവും പ്രകടനവും നടത്തി. കെ.പി.സി.സി അംഗം കെ.പി രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി ഓലിക്കൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സോജൻ ആലക്കൽ മുഖ്യ പ്രഭാഷണം നടത്തി. കെ.സി ബാലകൃഷ്ണൻ, കാവിലുംപാറ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ.ടി ഷാജി, മണ്ഡലം പ്രസിഡന്റ് പി.ജി സത്യനാഥ്, റോബിൻ ജോസഫ്, ജോർജ്ജ് വയലിൽ, സുരേഷ് കുരാറ, മനോജ് മറ്റപ്പള്ളി, എൻ.കെ.ജോയി, എൻ.കെ രാജൻ, ആകാശ് ചീത്ത പാട്, അലി വടേക്കര, എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |