കോഴിക്കോട്: ക്ഷാമബത്തയുടെ കുടിശ്ശിക നിഷേധത്തിനും സംസ്ഥാന സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കുമെതിരെ കേരള എ.ൻജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മറ്റി കോഴിക്കോട് കലക്ട്രേറ്റിനുമുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംസ്ഥാന ജനറൽ സെക്രട്ടറി ജി.എസ്. ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സജീവൻ പൊറ്റക്കാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.പ്രദീപൻ മുഖ്യപ്രഭാക്ഷണം നടത്തി ജില്ലാ സെക്രട്ടറി കെ.ദിനേശൻ, വി.പി. രജീഷ്കുമാർ, കൻമന മുരളീധരൻ,കെ.പി. അനീഷ് കുമാർ, യു.എസ് വിശാൽ, ആദർശ് 'കെ, സന്തോഷ് പി.കെ. നിഷാന്ത് കെ.ടി പ്രസംഗിച്ചു. പി.ജയശ്രി, ബിന്ദു.കെ, വിവേക് 'കെ, പ്രഗിൽ പി. അനുരാഗ് പി.എം നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |