കൂടരഞ്ഞി: റോഡപകടങ്ങൾ പതിവായ മലയോര ഹൈവേയിൽ റോഡ് സുരക്ഷയുടെ ഭാഗമായി സ്റ്റെല്ലാ മാരീസ് ബോർഡിംഗ് സ്കൂളിന്റെയും സെന്റ് ജോസഫ് ഹോസ്പിറ്റലിന്റെയും സമീപത്തായി റോഡ് സേഫ്റ്റി ബാരിയർ സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, സ്റ്റെല്ലാ മാരീസ് ബോർഡിംഗ് സ്കൂൾ ചെയർമാൻ ഡെന്നിസ് ജോസ്, സ്കൂൾ പി.ടി.എ പ്രതിനിധി ഷിബു തോട്ടത്തിൽ വാർഡ് മെമ്പർമാരായ മോളി തോമസ്, ബോബി ഷിബു എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് റോഡ് സേഫ്റ്റി ബാരിയർ സ്ഥാപിച്ചത്. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ നിർദേശ പ്രകാരം സ്റ്റെല്ലാ മാരീസ് ബോർഡിംഗ് സ്കൂൾ ചെയർമാൻ ഡെന്നിസ് ജോസാണ് സ്പോൺസർ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |