SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

പ്രതിഷേധ പ്രകടനം നടത്തി

image-
കേരള എൻ.ജി.ഒ അസോസിയേഷൻ മാത്തോട്ടം വനശ്രീയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും ജില്ലാ പ്രസിഡൻ്റ് പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: സംസ്ഥാന ജീവനക്കാർക്ക് പ്രഖ്യാപിക്കപ്പെടുന്ന ക്ഷാമബത്തയുടെ കുടിശ്ശിക തുടർച്ചയായി നിഷേധിക്കുന്ന സർക്കാർ നടപടിക്കെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ മാത്തോട്ടം വനശ്രീയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് കെ.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ ജോയൻ്റ് സെക്രട്ടറി കെ.പി. സുജിത, എം.വി. ബഷീർ, പി.ബി. പ്രവീണ, കെ.ടി. രാജി, കെ.ജോതിഷ് കുമാർ മുഹമ്മദ് ഷാഫി എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ. അഫ്സൽ, ആർ ശ്രീധർ, കെ.ടി. നിഖിൽ, മനോജ് പുളിക്കൽ, വി.ആർ. സാജൻ എന്നിവർ നേതൃത്വം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL